Tuesday, 23 August 2016

പശ്ചിമഘട്ടസംരക്ഷണം


n
ഭാരതത്തിന്റെ സ്വന്തം പശ്ചിമഘട്ടത്തെ ലോക പൈതൃകപട്ടികയിൽ യുനെസ്കോ ഉൾപ്പെടുത്തിയതോടു കൂടിയാണ് പ്രസ്‌തുത മലനിരകളുടെപ്രാധാന്യത്തിനെക്കുറിച്ചു കൂടുതൽ ചർച്ചകൾ നടക്കുകയും അതിവേഗം നശീകരണത്തിനു വിധേയമാകുന്ന പശ്ചിമഘട്ടത്തെ സംരക്ഷിയ്ക്കണമെന്ന തീരുമാനമുണ്ടായതും. ഇക്കാര്യത്തെക്കുറിച്ചു വിശദമായ റിപ്പോർട്ട് സമർപ്പിക്കുവാൻ പ്രൊഫസർ ഗാഡ്ഗിലിന്റെ നേതൃത്വത്തിൽ ഒരു കമ്മീറ്റീയെ കേന്ദ്രസർക്കാർ വയ്ക്കുകയും അവൾ പശ്ചിമഘട്ടത്തെ എങ്ങനെ നാശത്തിൽനിന്നു സംരക്ഷിക്കാമെന്നു വ്യക്തമായ നിർദ്ദേശങ്ങൾ സമർപ്പിക്കുകയു ചെയ്തു.
Image result for western ghats map
 ആ റിപ്പോർട്ടിലെ നിർദ്ദേശങ്ങളും ശുപാർശകളും ശരിയായി മനസ്സിലാക്കാതെ സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന പ്രവർത്തനം ചില സ്ഥാപിതതാൽപര്യക്കാരുടെ ഭാഗത്തുനിന്നുണ്ടാവുകയും അതിനെത്തുടർന്ന് പുതുതായി ഉയർന്ന അഭിപ്രായങ്ങൾ കൂടി പരിശോധിച്ചു ഗാഡ്‌ഗിൽ കമ്മിറ്റി ശുപാർശകളിൽ അവശ്യമായ മാറ്റങ്ങൾ നിർദ്ദേശിക്കുന്നതിനു പ്രൊഫസർ കസ്തൂരിരംഗന്റെ നേതൃത്വത്തിൽ ഒരുവിദഗ്ധസമിതിയെ നിയോഗിച്ചു.പ്ര സ്തുത കമ്മിറ്റി, ഗാഡ്ഗിൽ കമ്മിറ്റി നിർണ്ണയിച്ച പരിസ്ഥിതിലോലപ്രദേശങ്ങൾ സംബന്ധിച്ച മാനദണ്ഡങ്ങളിൽ കുറെ മയപ്പെടുത്തലുകൾ വരുത്തി റിപ്പോർട്ട് സമർപ്പിച്ചു.

എന്നാൽ ആ റിപ്പോർട്ടിനോടും എതിർ പ്പുമായി നിക്ഷിപ്‌തതാല്പര്യക്കാൾ ശക്തമായി രംഗത്ത് വരുകയും നശീകരണ പ്രവർത്തനങ്ങൾ നടത്തി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.ഇ സാഹചര്യത്തിൽ കേരളസർക്കാർ കേരളത്തിലെ പരിസ്ഥിതിലോലപ്രദേശങ്ങൾ തിട്ടപ്പെടുത്തുവാൻ പ്രൊഫസർ ഉമ്മൻ വി ഉമ്മൻ കമ്മീഷനെ നിയോഗിച്ചു. .തികച്ചും അശാസ്ത്രീയമായ സമീപനതോടെ, കാര്യമായ പഠനമൊന്നും നടത്താതെ വനംകൈയേറ്റലോബിയുടെ ആവശ്യങ്ങൾമാത്രം കണക്കിലെടുത്തും  പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഏരിയയിൽ കാര്യമായ കുറവ് വരുത്തിയും പല കാര്യത്തിലും അവ്യക്തതയോടുള്ള ഒരു റിപ്പോർട്ടാണ് ഉമ്മൻ വി ഉമ്മൻ സമർപ്പിച്ചത്. ആ റിപ്പോർട്ടിനെ ആസ്പദമാക്കി കേന്ദ്രസർക്കാരിന് കേരളത്തിന്റെ അഭിപ്രായങ്ങൾ സമർപ്പിച്ചെങ്കിലും അവ്യക്ക്തതകളേറെയുള്ള ആ അഭിപ്രായങ്ങൾ കേന്ദ്രസർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല പല പ്രാവശ്യമായി കേന്ദ്രസർക്കാർ ആവശ്യപ്പെട്ട വിശദീകരണങ്ങൾ വ്യക്തതയോടെ നൽകുവാനും സാധിച്ചിട്ടില്ല. വിവിധ തലങ്ങളിൽ ചർച്ചകൾ പലപ്പോഴും നടന്നുവെങ്കിലും പരിസ്ഥിതിലോല പ്രദേശങ്ങളുടെ വിസ്തൃതി പരമാവധി കുറച്ചുകാണിക്കണമെന്നല്ലാതെ ശാസ്ത്രീയമായ ഒരു നിലപാട് കേന്ദ്രസർക്കാരിന്റെ മുന്നിൽ അവതരിപ്പിയ്ക്കാൻ കഴിഞ്ഞിട്ടില്ല.

കാടു കൈയ്യേറി അവകാശം സ്ഥാപിക്കുക ,പതിച്ചുവാങ്ങുക, വൻകിട നിർമ്മാണങ്ങളും ബിസിനസ്സും നടത്തുക എന്ന ചിന്താഗതിക്കാർ ഏതാനും ദശാബ്ദങ്ങളായി കേരളത്തിൽ അതിശക്തമാണ്.കാടിന്റെ മക്കളായ ആദിവാസികളെയും വന്യജീവ ജാലങ്ങളെയും പക്ഷികളെയും മരങ്ങളെയും നിർമാർജനം ചെയ്തു ഭൂമി സ്വന്തമാക്കുക എന്നതാണ് ഇവരുടെ ലെക്ക്ഷ്യം. .അതിശക്തമായ രാഷ്ട്രീയ,സാമുദായിക, സാമ്പത്തിക ബലമാണ് ഇവരുടെ ശക്‌തി .

വനപ്രദേശസത്തും സമീപത്തും അധിവസിക്കുന്ന സാധാരണക്കാരുടെ ജീവിതം തകരുമെന്ന വാദമുയർത്തിയാണ് ഇവർ സമരത്തിനിറങ്ങുന്നത് .എന്നാൽ വനപ്രദേശങ്ങളിലെ സാധാരണക്കാരുടെ ജീവിതത്തിന് ദോഷകരമാവുന്ന ഒന്നും ഗാഡ്ഗിൽ , കസ്തൂരിരംഗൻ റിപ്പോർട്ടുകളിൽ ഇല്ല എന്നതാണ് വാസ്തവം. .റിപ്പോർട്ടുകളിലെ ഇതു സംബന്ധിച്ച ശുപാർശകൾ വളച്ചൊടിച്ചുകൊണ്ടാണ് കാടുകൈയേറ്റലോബിയുടെ സമരം. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ദോഷകരമായ ഒരു ശുപാർശയും ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ ഇല്ല എന്ന വാസ്തവം ആരൊക്കൊയോ ചേർന്ന് മറച്ചുവയ്ക്കുന്നു. കൈയേറ്റം മൂലം വളരെ ചുരുങ്ങിപ്പോയ നമ്മുടെ വന വിസ്‌തൃതി ഇനിയും കുറയാനും കൈയേറ്റക്കാർക്ക് വീണ്ടും വാതിൽ തുറന്നു കൊടുക്കുന്നതുമായ സമീപനം സ്വീകരിക്കുന്നവർ നമ്മുടെ നാടിനെ നശിപ്പിക്കുകയാണ്.വരുംതലമുറയ്ക്ക് ഇ ഭൂമി വാസയോഗ്യമല്ലാതാക്കുകയാണ് എന്ന കാര്യത്തിൽ നമുക്ക് യാതൊരു സംശയവും വേണ്ട .ഗാഡ്ഗിൽ ശുപാർശ ചെയ്ത നടപടികൾ നടപ്പാക്കേണ്ടത് നാടിൻറെ നിലനിൽപ്പിനു അനിവാര്യമാണെന്ന് മനസ്സിലാക്കാൻ കഴിവുള്ളവർ ഭരണത്തിൽ ഉയർന്നുവരുമെന്നു  നമുക്ക് ആഗ്രഹിക്കാം 

No comments:

Post a Comment