Saturday, 15 October 2016

ആഘോഷമായി മാറുന്ന ഹർത്താലുകൾ




ബന്ദ്, ഹർത്താൽ, പണിമുടക്ക് തുടങ്ങിയവ അധികാരികളുടെ മുൻപിൽ ജനതയുടെ പ്രതിഷേധമോ അവകാശങ്ങളോ ഉയർത്തിക്കാണിക്കുന്നതിനുള്ള സമരമാർഗങ്ങളായി അംഗീകരിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഈ സമരമാർഗങ്ങൾ പലപ്പോഴും സമൂഹത്തിന്റെ പൊതുവായ താല്പര്യങ്ങൾക്കുവേണ്ടിയല്ലാതെ ദുരുപയോഗം ചെയ്യുന്ന പ്രവണത വർ ദ്ധിച്ചുവരുന്നതായിട്ടാണ് കാണുന്നത്. ചില സംഘടനകളുടെയോ വ്യക്തികളുടെയോ സ്വാർത്ഥതക്കുവേണ്ടി ജനങ്ങളെയാകെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ഹർത്താലുകൾ ഇടക്കിടയ്ക്കു നടത്തുന്നു. ഇത്തരം നടപടിക്കെതിരെ പല ഭാഗത്തുനിന്നും പ്രതിഷേധവും എതിർപ്പും പരിഹാസവും ഉണ്ടാവുന്നുണ്ടെങ്കിലും ഹർത്താലിന് ആഹ്വാനം ചെയ്യുന്നവർ അതൊന്നും ചെവിക്കൊ ള്ളാറില്ല.

Sunday, 25 September 2016

നമുക്ക്ജാതിയില്ല എന്ന ഗുരുവാക്യത്തിന്റെ പ്രസക്തി

നമുക്ക് ജാതിയില്ല എന്ന് ശ്രീനാരായണഗുരു പ്രഖ്യാപനം  നടത്തിയിട്ടു നൂറു വര്ഷമാവുന്നു .ഈ  മഹത്തായ സന്ദേശത്തെ പ്രചരിപ്പിക്കാനും  ഓര്മിപ്പിക്കാനും മാര്കിസ്റ്  കമ്മ്യൂണിസ്റ്റ് പാർട്ടി വിപുലമായ ചടങ്ങുകൾ സംഘടിപ്പിച്ചു വരികയാണ്. മാർക്സ്റ്  പാർട്ടി ഇത്തരം ചടങ്ങുകൾ നടത്തുന്നതിനേയും   ശ്രീനാരായണഗുരുവിന്റെ ആശയങ്ങളെ ഏറ്റെടുക്കുന്ന തിനേയും മറ്റു ചില പാര്ടിക്കാരുംസമുദായനേതാക്കന്മാരും  വിമർശിക്കുന്നു. പത്രമാധ്യമങ്ങളിൽ ഇതൊരു ചർച്ചയായി വരുന്നുണ്ട്.

A successful model for waste collection in Thiruvananthapuram city.

Solid waste disposal is one of the major problems facing in the present-day life.During the last two decades the life style of people, in all respects, has undergone radical changes.Plastic and electronic materials have become indispensable . Food habits and dress materials are also changed. One of the major disadvantage of the changing life style is the accumulation of large quantity of materials which are non-degradable . In olden days, nearly  20 years ago, we used only biodegradable things. Now disposal of electronic wastes, glass waste, plastic, medical waste, debris's of demolished buildings etc are emerging as serious environmental hazards.Our government and Local Self Government Institutions have not yet found out a proper and effective solution to solve these problems.

ഭരണപരിഷ്‌കാരക്കമ്മിഷനും സർക്കാർ ഓഫീസുകളും






കേരളത്തിൽവീണ്ടുമൊരുഭരണപരിഷ്‌കാര കമ്മിഷൻ രൂപികരി ക്കുന്നുവെന്നവാർത്ത  ഈ  സർക്കാർ അധികാരമേറ്റതിൻറെ ആദ്യദിവസങ്ങളിൽ  തന്നെ ചർച്ചാവിഷയമോ  വിവാദ വിഷയമോ ആയി . ഭരണത്തിലെ മുഖ്യപാർട്ടിയിലെ നേതൃപ്രശ്‍നം രമ്യമായി തീർക്കുന്നതിന്റെ ഭാഗമായിട്ടാകാം ഈ വിഷയം സജീവമായി വന്നത്. ഏതായാലും ശ്രീ വി എസ്‌  അച്യുതാനന്ദനെ ചെയർമാനാക്കിയും രണ്ടു മുൻ ചീഫ് സെക്രെട്ടറിമാരെ അംഗങ്ങളാക്കിയുമുള്ള കമ്മീഷൻ രൂപികരിച്ചു ഉത്തരവുണ്ടായിട്ടുണ്ട്. കമ്മീഷന്റെ ഓഫീസും  പ്രവർത്തനരീതിയുമൊക്കെ ഇനിയും തീരുമാനമാകേണ്ട വിഷയങ്ങളാണ്

Saturday, 24 September 2016

നിളയെ ആരു രക്ഷിക്കും ?

നിളാനദി അതിവേഗം   നാശത്തിലേക്കു പൊയ്യ്‌കൊണ്ടിരിക്കുകയാണെന്ന വാർത്തകളും നദിയെപ്പറ്റിയുള്ള ഫീച്ചറുകളും പലപ്പോഴും പത്ര മാസികകളിൽ നാം വായിച്ചുപോകുന്നതാണ്. പക്ഷെ, നദിയെ  നാശത്തിൽ നിന്നു  സംരക്ഷിക്കാൻ ഫലവത്തായ ഒരു ശ്രമവും ഇതുവരെ  ഉണ്ടായിട്ടില്ല. മണ്ണെടുപ്പും മലിനീകരണവും നിർബാധം തുടരുന്നു.പദ്ധതികളെപ്പറ്റിയും പണം ചെലവാക്കുന്നതിനെപ്പറ്റിയും കേൾക്കുന്നു.പക്ഷേ  പുഴ രക്ഷപ്പെടുന്നില്ല.പുഴ മുതൽ പുഴ വരെ എന്ന  ഒരു പുതിയ പദ്ധതിയിൽകീഴിൽ നദിയെ  രക്ഷിക്കാൻ നടപടിയെടുക്കുകയാണെന്നാണ് അധികാരികൾ ഇപ്പോൾ പറയുന്നത്.

Thursday, 22 September 2016

ഡോക്ടർ.ബൈജു- തിരുവോണദിവസത്തിലെ ശോകചിന്ത.

തിരുവോണദിവസം  ഓണത്തെപ്പറ്റിയും മാവേലിയെപ്പറ്റിയുമുള്ള പത്രവാർത്തകൾക്കിടയിൽ   ഡോക്ടർ പി  എ  ബൈജുവിന്റെ മരണവിവരം  മനസ്സിനെ അതിയായ  ദുഃഖത്തിലാഴ്ത്തുന്നതാണ്.  സാമ്പത്തികമായി ഏറ്റവും ദരിദ്രമായ  ചുറ്റുപാടിൽ  ഉൾഗ്രാമത്തിലെ ഒരു പട്ടികജാതികുടുംബത്തിൽ ജനിച്ചു കഷ്ട്ടപ്പെട്ടു വളർന്നവനായിരുന്നു ബൈജു.  പഠിക്കാനുള്ള താല്പര്യവും ജിജ്ഞാസയും  നിറഞ്ഞ ആ കുട്ടിയെ മാതാപിതാക്കൾ എല്ലാ കഷ്ടപ്പാടുകൾക്കിടയിലും പഠിപ്പിച്ചു ആയുർവേദ ഡോക്ടറാക്കി. ഏതാനും  വര്ഷം സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തശേഷം സർക്കാർ സർവീസിൽ ജോലി ലഭിച്ചു. ഇടുക്കി ജില്ലയിലെ ബൈസൺവാലിയിലെ ഡിസ്പെന്സറിയിലായിരുന്നു  പോസ്റ്റിങ്ങ്.

Friday, 2 September 2016

സർക്കാർ ഓഫീസുകളിലെ ആഘോഷങ്ങൾ


Image result for athapookalam photos of government offices
വീണ്ടുമൊരു ഓണക്കാലം വരുന്നു. കുട്ടികൾക്കു പരീക്ഷാക്കാലം. വ്യാപാരസ്ഥാപനങ്ങൾ ഓണക്കച്ചവടത്തിനായി ഒരുങ്ങുന്നു.  പുതിയ കടകളുടെയും കച്ചവടപ്രോത്സാഹനമേളകളുടെയും പരസ്യങ്ങൾ പത്രത്താളുകളിൽ നിറയുന്നു. റോഡുകളിലെങ്ങും കച്ചവടപരസ്യങ്ങൾ. നഗരങ്ങളിൽ റോഡുകളിൽ ഒക്കെ സാധനങ്ങൾ വാങ്ങൽ പോകുന്നവരുടെ തിരക്ക് കൂടി വരുന്നു. സിവിൽസപ്ലൈസ് , മാവേലി. ഹരിത സ്ഥാപനങ്ങൾ വഴി സർക്കാരും ജനങ്ങളെ  ഓണക്കാലത്തെ വിലക്കയറ്റത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നു.  സർക്കാർ സ്ഥാപനങ്ങളിലും  വിദ്യാലയങ്ങളിലും  പതിവുപോലെ ഓണാഘോഷപരിപാടികൾക്കു കച്ച കെട്ടിത്തുടങ്ങി. പരിപാടികൾ സംഘടിപ്പിക്കലും  പിരിവും മുറപോലെ തകൃതിയിൽ.

Sunday, 28 August 2016

REVOLUTION IN ORGANIC FARMING





Kerala Governor P.Sathasivam inaugurated organic farming at the Raj Bhavan by planting a sapling on Tuesday, 22nd August. The Minister for Agriculture Sri. V S Sunil Kumar and officers of Agricultural Department were present in the function. Around 40 cents of land will be  utilised for the farming in the compound of Raj Bhavan. The Karshika Karmasena Krishi Bhavan, Kudappanakkunnu has undertaken the farming works .

Tuesday, 23 August 2016

പശ്ചിമഘട്ടസംരക്ഷണം


n
ഭാരതത്തിന്റെ സ്വന്തം പശ്ചിമഘട്ടത്തെ ലോക പൈതൃകപട്ടികയിൽ യുനെസ്കോ ഉൾപ്പെടുത്തിയതോടു കൂടിയാണ് പ്രസ്‌തുത മലനിരകളുടെപ്രാധാന്യത്തിനെക്കുറിച്ചു കൂടുതൽ ചർച്ചകൾ നടക്കുകയും അതിവേഗം നശീകരണത്തിനു വിധേയമാകുന്ന പശ്ചിമഘട്ടത്തെ സംരക്ഷിയ്ക്കണമെന്ന തീരുമാനമുണ്ടായതും. ഇക്കാര്യത്തെക്കുറിച്ചു വിശദമായ റിപ്പോർട്ട് സമർപ്പിക്കുവാൻ പ്രൊഫസർ ഗാഡ്ഗിലിന്റെ നേതൃത്വത്തിൽ ഒരു കമ്മീറ്റീയെ കേന്ദ്രസർക്കാർ വയ്ക്കുകയും അവൾ പശ്ചിമഘട്ടത്തെ എങ്ങനെ നാശത്തിൽനിന്നു സംരക്ഷിക്കാമെന്നു വ്യക്തമായ നിർദ്ദേശങ്ങൾ സമർപ്പിക്കുകയു ചെയ്തു.

Thursday, 11 August 2016

ശാസ്താംകോട്ട ശുദ്ധജലതടാകം മരണശയ്യയിൽ




ശാസ്താംകോട്ട പ്രദേശവാസികളും പ്രകൃതിസ്നേഹികളും ശാസ്താംകോട്ടയിലെ ശുദ്ധജലതടാകത്തിനെ ആസന്നമരണത്തിൽനിന്നു രക്ഷിക്കണമെന്ന് മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് കാലമേറെയായി. വിദഗ്ദ്ധപഠനങ്ങളുടെ അടിസ്ഥാനത്തിൽ ആക്ഷൻപ്ലാൻ തയാറാക്കി കേന്ദ്ര-സംസ്ഥാനസർക്കാരുകൾക്കും മറ്റു അധികാരികൾക്കും നൽകിയിട്ടുമുണ്ട്.എന്നാൽ കാര്യമായ ഒരുപ്രയോജനവുമുണ്ടായിട്ടില്ല. ഇക്കഴിഞ്ഞ വേനൽക്കാലത്തും തടാകത്തിലെ ജലനിരപ്പ് അസാധാരണംവിധം താഴ്ന്നു പോവുകയും തടാകത്തിന്റെ അടിത്തട്ട് വേനലിൽ വിണ്ടിരിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു

Wednesday, 20 July 2016

ഡോ .കെ എൻ.എഴുത്തച്ഛൻ വിട പറയുന്നേരം -ഒരു ഓർ മ്മക്കുറിപ്പ്





കോഴിക്കോട് സർവ്വകലാശാല ലൈബ്രറിഹാൾ. തീയതി 1981 ഒക്ടോബർ മാസം 28. സാഹിത്യാസ്വാദകരും വിദ്യാർത്ഥികളും അധ്യാപകരും നിറഞ്ഞ പ്രൗഢമായ സദസ്‌. പ്രശസ്ത സാഹിത്യകാരൻ ചെറുകാടിന്റെ സ്മരണയ്ക്കായുള്ള 'ശക്തി' അവാർഡ്ദാന ചടങ്ങു് നടക്കുകയാണ്. ശ്രീ. കെ.തായാട്ടിന്റെ 'കഥയുറങ്ങുന്ന വഴികളിലൂടെ' എന്ന ബാലസാഹിത്യകൃതിയാണ് ആ വർഷത്തെ അവാർഡിനായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.