ബന്ദ്, ഹർത്താൽ, പണിമുടക്ക് തുടങ്ങിയവ അധികാരികളുടെ മുൻപിൽ ജനതയുടെ പ്രതിഷേധമോ അവകാശങ്ങളോ ഉയർത്തിക്കാണിക്കുന്നതിനുള്ള സമരമാർഗങ്ങളായി അംഗീകരിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഈ സമരമാർഗങ്ങൾ പലപ്പോഴും സമൂഹത്തിന്റെ പൊതുവായ താല്പര്യങ്ങൾക്കുവേണ്ടിയല്ലാതെ ദുരുപയോഗം ചെയ്യുന്ന പ്രവണത വർ ദ്ധിച്ചുവരുന്നതായിട്ടാണ് കാണുന്നത്. ചില സംഘടനകളുടെയോ വ്യക്തികളുടെയോ സ്വാർത്ഥതക്കുവേണ്ടി ജനങ്ങളെയാകെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ഹർത്താലുകൾ ഇടക്കിടയ്ക്കു നടത്തുന്നു. ഇത്തരം നടപടിക്കെതിരെ പല ഭാഗത്തുനിന്നും പ്രതിഷേധവും എതിർപ്പും പരിഹാസവും ഉണ്ടാവുന്നുണ്ടെങ്കിലും ഹർത്താലിന് ആഹ്വാനം ചെയ്യുന്നവർ അതൊന്നും ചെവിക്കൊ ള്ളാറില്ല.
ആരു ഹർത്താൽ ആഹ്വാനം ചെയ്താലും കേരളത്തിൽ അത് ഒരു പരിധിവരെ വിജയിക്കും. ഹർത്താൽ വന്നാൽ ആ ദിവസം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കേരളീയൻ ചിട്ടപ്പെടുത്തി തീരുമാനിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ വലിയ ഒരു വിഭാഗം ആൾക്കാർക്കും ഹർത്താൽ ആരു നടത്തുന്നുവെന്നോ എന്തിനുവേണ്ടിയെന്നോ വേവലാതിപ്പെടാതെ അവർ തീരുമാനിച്ചുറപ്പിച്ചിട്ടുള്ള രീതിയിൽ ആ ദിവസം ചെലവഴിക്കുന്നു. ജോലിക്കും പഠിക്കാനും പോകാതിരിക്കുക,കടകൾ തുറക്കാതിരിക്കുക, വാഹനങ്ങൾ ഓടിക്കാതിരിക്കുക തുടങ്ങി ഹർത്താലിന്റെ നടപടി ക്രമങ്ങളൊക്കെ ജനം പാലിക്കുന്നു. അത് ഹർത്താലിനോടുള്ള യോജിപ്പുകൊണ്ടല്ല,സാധാരണയുള്ള തിരക്കുകളിൽ നി ന്നും ഒളിച്ചോടി വിശ്രമിക്കാനോ ആസ്വദിക്കാനോ ഉള്ള ദിവസമായി അവർ ഹർത്താൽ ദിവസത്തെ കണക്കാക്കുന്നു. ഹർത്താൽ ആഹ്വാനം കേട്ടാലുടനെ മദ്യഷാപ്പുകളുടെയും പക്ഷി-മൃഗ മാംസവില്പനശാലകളുടെയും ക്യാസറ്റുകടകളുടെയും മുന്നിലെ തിരക്കിൽനിന്നു നമുക്ക് കാര്യങ്ങൾ ഊഹിക്കാം.വിദ്യാലയങ്ങിൽനിന്നു ഒരു ദിവസം മോചനം കിട്ടുന്നത് കുട്ടികൾക്കും സന്തോഷം ലഭിക്കുന്ന കാര്യമാണ്.പൊതുജനം ആ ദിവസത്തെ ആലസ്യത്തോടെ ചെലവഴിക്കുന്നത് ഹർത്താലിന്റെ വിജയമായി ഹർത്താലനുകൂലികൾ കണക്കാക്കുന്നു.
ഹർത്താൽ നടത്തിയതുകൊണ്ട് എന്ത് നേടിയെന്നോ ആവശ്യങ്ങൾ നടപ്പിലായെന്നോ ഒന്നും സമരത്തിനു ആ ഹ്വാ നം നടത്തിയവർ ചിന്തിക്കുന്നതേയില്ല.രാഷ്ട്രീയപാർട്ടിയികളിലെ നേതാക്കളിൽ ചിലർ ഹർത്താലിന്റെ അർത്ഥശൂന്യതയെപ്പറ്റി സംസാരിക്കുകയും അതിനെതിരെ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെകിലും അവരുടെ പാർട്ടിതന്നെ ഹർത്താലിന് ആഹ്വാനം നടത്തുമ്പോൾ അവർക്കു നിസ്സഹായരായി നിൽക്കേണ്ടിവരുന്നു ഓരോ ദിവസവും ജോലിചെയ്തു കുടുംബo പുലർത്തേണ്ടവർ, പെട്ടെന്ന് കേടാവുന്ന ഭ ക്ഷ്യസാധനങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന കച്ചവടക്കാർ, അത്യാവശ്യം ആശുപത്രിയിലോ അതുപോലുള്ള അടിയന്തിരകാര്യങ്ങൾക്കോ പോകേണ്ടിവരുന്നവർ , മുൻകൂട്ടി യാത്ര തീരുമാനിച്ചു ടിക്കറ്റ് റിസേർവ് ചെയ്തവർ, തുടങ്ങിയവരൊക്കെ ഹർത്താലിന്റെ ബലിയാടുകളായി കഷ്ട്ടപെടെണ്ടിവരുന്നു.
ഭരണത്തിലിരി ക്കുംമ്പോൾ സമരങ്ങളെ എതിർക്കുന്നവർ പ്രതിപക്ഷത്തെത്തുമ്പോൾ ഒരു പ്രയാജനവും ലഭിക്കുകയില്ലെന്നു ഉറപ്പുണ്ടെങ്കിലും മുൻപ് പറഞ്ഞതൊക്കെ വിഴുങ്ങികൊണ്ടു അനാവശ്യസമരങ്ങൾ പോലും നടത്തുന്നു.വർഷങ്ങളുടെ അനുഭവംകൊണ്ടു ആരു ഹർത്താൽ നടത്തിയാലും പൊതുജനം അതിനോട് സമരസപ്പെട്ടുപോകുന്നു.യാതൊരു ജനപിന്തുണയില്ലാത്തവരും സമൂഹത്തിനു ഒട്ടും താല്പര്യമില്ലാത്ത ആവശ്യം ഉന്നയിച്ചു ഹർത്താലിനുവേണ്ടി ഒരു പ്രസ്താവനയിറക്കിയാലും നാട് നിശ്ച ലമാകുന്ന അവസ്ഥയിലേക്ക് കേരളം മാറിയിരിക്കുന്നു. കേരളീയൻ ഹർത്താലുകൾ ആഘോഷിക്കാനും ആസ്വദിക്കാനും പഠിച്ചിരിക്കുന്നു.
No comments:
Post a Comment