നമുക്ക് ജാതിയില്ല എന്ന് ശ്രീനാരായണഗുരു പ്രഖ്യാപനം നടത്തിയിട്ടു നൂറു വര്‍ഷമാവുന്നു .ഈ മഹത്തായ സന്ദേശത്തെ പ്രചരിപ്പിക്കാനും ഓര്‍മിപ്പിക്കാനും മാര്കിസ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി വിപുലമായ ചടങ്ങുകൾ സംഘടിപ്പിച്ചു വരികയാണ്. മാർക്സ്റ് പാർട്ടി ഇത്തരം ചടങ്ങുകൾ നടത്തുന്നതിനേയും ശ്രീനാരായണഗുരുവിന്റെ ആശയങ്ങളെ ഏറ്റെടുക്കുന്ന തിനേയും മറ്റു ചില പാര്ടിക്കാരുംസമുദായനേതാക്കന്മാരും വിമർശിക്കുന്നു. പത്രമാധ്യമങ്ങളിൽ ഇതൊരു ചർച്ചയായി വരുന്നുണ്ട്.
ശ്രീനാരായണഗുരു ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യരെ വേർതിരി ക്കുന്നതിനു എതിരായി നിന്നുവെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽനിന്നും കൃതികളിൽ നിന്നും വ്യക്തമാണ്.മനുഷ്യരെ കുറഞ്ഞവനെന്നും കൂടിയവനെന്നും വേർതിരിക്കുക, തീണ്ടൽ പാലിക്കുക,പിന്നോക്കക്കാർക്കു വിദ്യാഭ്യാസത്തിനും സമൂഹത്തിന്റെ മുൻനിരയിലേക്ക് വന്നു ജോലി ചെയ്യാനുള്ള സാഹചര്യം നിഷേധിക്കുക തുടങ്ങിയ ദുരാചാരങ്ങളെ ഗുരു ശക്തിയായി എതിർത്തിരുന്നു. ആരാണ് ജാതിയും മതവും സൃഷ്ട്ടിച്ചതു? എന്തിനാണ് അവ സ്ഥാപിച്ചത് ? അവകൊണ്ടു മനുഷ്യരാശിക്ക് പ്രയാജനമാണോ നഷ്ടങ്ങളാണോ ഉണ്ടായിട്ടുള്ളത്? എന്നിവയൊക്കെ നമ്മൾ തുറന്ന മനസ്സോടെ ചിന്തിക്കണം.
ജാതിയും മതവും മൂലം സാമൂഹ്യ - സാംസ്കാരിക വികസനത്തിന്റെ പുരോഗതി തടസ്സപ്പെട്ടിട്ടുണ്ടെന്നും മനുഷ്യർ തമ്മിൽ ശതൃതയിലാവാനും . പോരാട്ടങ്ങൾക്കും യുദ്ധങ്ങൾക്കും ക്രൂരതകൾക്കും ഇടയാക്കിയിട്ടുണ്ടെന്നും മനുഷ്യസ്നേഹികളെല്ലാം സൂചിപ്പിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോഴും ജാതിയും മതവും നിലനിർത്തി മനുഷ്യരെ തമ്മിൽ വേർതിരിക്കുന്ന ദുഷ്ട ശക്തികൾ നിലനിൽക്കുകയാണെന്നു നമുക്കറിയാം..ശ്രീനാരായണഗുരു സ്ഥാപി ച്ച സംഘടനയുടെ പിന്മുറ ക്കാർ തന്നെ ജാതിചിന്ത നിലനിര്ത്തേണ്ടതിനുവേണ്ടി വാ തുറക്കുന്ന കാഴ്ച നമ്മൾ കാണുന്നുണ്ട്.മഹാന്മാരുടെ ആശയങ്ങൾ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടി വളച്ചൊടിക്കപ്പെടുന്നത് നാം സ്ഥിരം കാണുന്ന കാഴ്ചയാണല്ലോ. ദുഷ്ട ശ ക്തികൾക്കും സ്വാർത്ഥർക്കും സ്ഥാനമോഹികൾക്കും ശക്തി കുടി വരുന്ന ഒരു കാലമാണല്ലോ ഇത്.
ഈ സാഹചര്യത്തിൽ ആദരണീയരായ ഗുരുക്കന്മാരുടെ മഹത് വചനങ്ങൾ ശരിയായ അർത്ഥത്തിൽ ജനങ്ങളിലെത്തിക്കുവാനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അഭിനന്ദാർഹമാണ് .നമ്മൾ എല്ലാത്തിന്റെയും നന്മയെയാണ് മനസ്സിലാക്കേണ്ടത്. അല്ലാതെ വിഷം വമിപ്പിക്കുന്ന രീതിയിൽ ജാതിയും മതവും സമൂഹത്തിൽ ദുരുപയോഗം ചെയ്യുന്നത് എതിർക്കപ്പെടേണ്ടതാണ്.രാഷ്ട്രീയ ഉദ്ദേശം എന്തായാലും സി പി എം ന്റെ ഇക്കാര്യത്തിലുള്ള സമീപനം എതിർക്കപ്പെടേണ്ടതല്ല.

JAI "NAMUKKU JATHILLA'
ReplyDelete