തിരുവോണദിവസം ഓണത്തെപ്പറ്റിയും മാവേലിയെപ്പറ്റിയുമുള്ള പത്രവാർത്തകൾക്കിടയിൽ ഡോക്ടർ പി എ ബൈജുവിന്റെ മരണവിവരം മനസ്സിനെ അതിയായ ദുഃഖത്തിലാഴ്ത്തുന്നതാണ്. സാമ്പത്തികമായി ഏറ്റവും ദരിദ്രമായ ചുറ്റുപാടിൽ ഉൾഗ്രാമത്തിലെ ഒരു പട്ടികജാതികുടുംബത്തിൽ ജനിച്ചു കഷ്ട്ടപ്പെട്ടു വളർന്നവനായിരുന്നു ബൈജു. പഠിക്കാനുള്ള താല്പര്യവും ജിജ്ഞാസയും നിറഞ്ഞ ആ കുട്ടിയെ മാതാപിതാക്കൾ എല്ലാ കഷ്ടപ്പാടുകൾക്കിടയിലും പഠിപ്പിച്ചു ആയുർവേദ ഡോക്ടറാക്കി. ഏതാനും വര്ഷം സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തശേഷം സർക്കാർ സർവീസിൽ ജോലി ലഭിച്ചു. ഇടുക്കി ജില്ലയിലെ ബൈസൺവാലിയിലെ ഡിസ്പെന്സറിയിലായിരുന്നു പോസ്റ്റിങ്ങ്.
സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കമായ ആ പ്രദേശത്തെ ജനങ്ങളുടെ മതിപ്പോടെ ജോലി ചെയ്തു വരികെയാണ് ബൈജുവിന്റയും കുടുംബത്തിന്റെയും ജീവിതം തകർത്ത ദൗർഭാഗ്യകരമായ സംഭവമുണ്ടാകുന്നത്. ബൈജു രോഗശമനത്തിനു കൊടുത്തതും സർക്കാർ സ്ഥാപനമായ ഔഷധി നിർമിച്ചതുമായ ഒരു മരുന്ന് കഴിച്ച രോഗിയും ബന്ധുക്കളും മരുന്നിനെപ്പറ്റി പരാതി പറഞ്ഞു വഴക്കുണ്ടാക്കി. സംസാരിക്കുന്നതിടയിൽ മരുന്ന് ഒരു ദോഷവുമുള്ളതല്ല എന്ന് പരാതിക്കാരെ ബോധ്യപ്പെടുത്താൻ തിരികെ കൊണ്ടുവന്ന മരുന്ന് ബൈജു സ്വയം കഴിച്ചു. ഉടൻതന്നെ അദ്ദേഹം ബോധംകെട്ടു വീഴുകയും അവശനിലയിലാവുകയും ചെയ്തു. വിവിധ ആശുപത്രികളിലായി ഒൻപതു വർഷത്തിലധികം ചികിത്സനടത്തിയെന്ക്കിലും രോഗശാന്തി ഉണ്ടായില്ല. പാവപ്പെട്ട അച്ഛനമ്മമാർ പ്രായാധിക്യത്തെ മറന്ന് മകനെ കൊച്ചുകുട്ടിയെപ്പോലെ പരിചരിച്ചു . എന്നാൽ സെപ്തംബർ 13 നു ഉത്രാടദിവസം ബൈജുവിന്റ ജീവൻ പറന്നുപോയി. 9 വർഷമായി മരിച്ചതിനു തുല്യമായ ജീവിതമായിരുന്നു ബൈജുവിന്റയും കുടുംബത്തിന്റെയും.
ബൈജു രോഗിയായിരുന്ന ശാന്തയ്ക്കു നൽകിയ മരുന്നിൽ ശാന്തയുടെ ഭർത്താവു വിഷം ചേർത്തിരുന്നുവെന്നും ഭാര്യയെ കൊല്ലാനായി മനപൂർവ്വമാണ് അയാൾ അപ്രകാരം ചെയ്തതെന്നും പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി.
പക്ഷെ നീചമായ പ്രവർത്തിമൂലംതീരാദുഃഖത്തിലായതു ബൈജുവും കുടുംബവുമായിരുന്നു . സംഭവം നടന്നു ഒൻപതു വര്ഷം കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച കോടതിക്കേസിൽ ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്നതാണ് ഏറ്റവും വിഷമമായ കാര്യം. കേസ് ദുർബലപ്പെടുത്താൻ പ്രതിയുടെ ആൾ ക്കാരിൽനിന്നും നാട്ടുകാരിൽനിന്നും പോലീസിൽ നിന്നുപോലും ശ്രമമുണ്ടായിയെന്നു കേൾക്കുന്നത് നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന മാരകമായ സ്വാർത്ഥതയുടെയും പിന്നോക്കക്കാരന്റെ കാര്യങ്ങൾ അങ്ങനെയൊക്കെ മതിയെന്ന ചിന്തയുടെയും വ്യക്തമായ തെളിവുകളാണ്.
9 വർഷത്തിലധികം യാതനാപൂർണ്ണമായ ജീവിതത്തിൽ കുടുങ്ങിയ ഇവരുടെ ആശ്വാസത്തിനായി രാഷ്ട്രിയക്കാരോ സമൂഹ്യസംഘടനകളോ ഭരണ സംവിധാനമോ അനുകമ്പാപ്പൂർവം ഒന്നും ചെയ്തില്ല . കോടതികേസിൽ സാക്ഷികൾപോലും പ്രതിക്കനുകൂലമായി മൊഴി കൊടുത്തുവെന്നത് ആരുംപാവപ്പെട്ടവന്സഹായത്തിനുവരില്ലെന്നതിന്റെ ഉദാഹരണമല്ലേ. കള്ളവും ചതിയുമില്ലാത്ത ഒരു കാലത്തിന്റെ ഓർമത്തിനുനാൾ ദിവസം വായിക്കാനിടയായ ചതിയുടേയും അവഗണനയുടെയും ഇക്കഥ ഒറ്റപ്പെട്ടതാവില്ല. ഇത്തരം ക്രൂരതകൾ ഒഴിഞ്ഞ ഒരു മാവേലിനാടിനായി നമുക്ക് ദിവാസ്വപ്നം കാണാം.

No comments:
Post a Comment