Sunday, 25 September 2016

ഭരണപരിഷ്‌കാരക്കമ്മിഷനും സർക്കാർ ഓഫീസുകളും






കേരളത്തിൽവീണ്ടുമൊരുഭരണപരിഷ്‌കാര കമ്മിഷൻ രൂപികരി ക്കുന്നുവെന്നവാർത്ത  ഈ  സർക്കാർ അധികാരമേറ്റതിൻറെ ആദ്യദിവസങ്ങളിൽ  തന്നെ ചർച്ചാവിഷയമോ  വിവാദ വിഷയമോ ആയി . ഭരണത്തിലെ മുഖ്യപാർട്ടിയിലെ നേതൃപ്രശ്‍നം രമ്യമായി തീർക്കുന്നതിന്റെ ഭാഗമായിട്ടാകാം ഈ വിഷയം സജീവമായി വന്നത്. ഏതായാലും ശ്രീ വി എസ്‌  അച്യുതാനന്ദനെ ചെയർമാനാക്കിയും രണ്ടു മുൻ ചീഫ് സെക്രെട്ടറിമാരെ അംഗങ്ങളാക്കിയുമുള്ള കമ്മീഷൻ രൂപികരിച്ചു ഉത്തരവുണ്ടായിട്ടുണ്ട്. കമ്മീഷന്റെ ഓഫീസും  പ്രവർത്തനരീതിയുമൊക്കെ ഇനിയും തീരുമാനമാകേണ്ട വിഷയങ്ങളാണ്

Image result for v s achuthanandan

കേരളത്തിൽ ഇതിനു മുൻപും  ഭരണനടപടികൾ കാര്യക്ഷമമാക്കാനും ലളിതമാക്കാനുമുള്ള  ശുപാർശകൾ സമർപ്പിക്കുന്നതിന് കമ്മീഷനുകൾ ഉണ്ടായിട്ടുണ്ട്. വർഷങ്ങളോളം പഠനം  നടത്തി  അവർ പല റിപ്പോർട്ടുകളും  ശുപാർശകളും സമർപ്പിച്ചിട്ടുണ്ട്.ചിലതൊക്കെ നടപ്പായി; പലതും നടപ്പാക്കിയില്ല. 2006 2010  കാലയളവിൽ എം ജി പി യുടെ ഭാഗമായി  ഓരോ വകുപ്പിലെയും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനു പഠനം നടത്തിയിട്ടുണ്ട്. കൂടാതെ, എല്ലാ വകുപ്പുകളിലും  വർക്ക് സ്റ്റഡി  നടത്തിയിട്ടുണ്ട്   എന്തായാലും  ജനങ്ങളുടെ പ്രശ്‍നങ്ങൾ പരിശോധിച്ചു തീരുമാനമെടുക്കുന്നതിൽ  സർക്കാർ ഓഫീസുകൾ    കാര്യക്ഷമമല്ല എന്ന കാര്യത്തിൽ പൊതുവെ എല്ലാവരും യോജിക്കും.


എന്തൊക്കെക്കൊണ്ടാണ് ഓഫീസുകളും ഉദ്യോഗസംവിധാനവും ജനങ്ങൾക്ക്  പ്രയോജനകമായി  പ്രവർത്തിക്കാത്തത്? കാലതാമസമാണ് ഒന്നാമത്തെ പ്രശ്നം . ഉദ്യോഗസ്ഥരുടെ അലംഭാവവും ആത്മാർത്ഥതയില്ലായ്മയുമാണ് അടുത്ത പ്രശ്നം. ഒരു വിഭാഗം ഉദ്യോഗസ്ഥൻ അഴിമതിക്കാരും കൈക്കൂലിക്കാരുമാണെന്നത് മറ്റൊരു  പ്രശനം. സർക്കാർ ഓഫീസുകളിലെ  നടപടിക്രമങ്ങളിലുള്ള  നൂലാമാലകളും  താഴേക്കിടയിലേക്കു ഉദ്യാഗസ്ഥർക്ക്  അധികാരങ്ങൾ യുക്തിപൂർവം വിഭജിച്ചു നൽകാത്തതും ഒരു വിഭാഗം ഉദ്യോഗസ്ഥർ കഴിവും ആത്മാർത്ഥത   കുറഞ്ഞവരായതും മറ്റു പ്രശ്നങ്ങളാണ്.

 സർക്കാർ ഓഫീസുകളിൽ  ഒരു അപേക്ഷയോ പരാതിയോ കൊടുത്താൽ അത് സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും തീരുമാനമെടുക്കുന്നതിനും വ്യക്തമായ ചട്ടങ്ങളും നടപടിക്രമങ്ങളുമുണ്ട്. ആവശ്യത്തിന് ഉദ്യോഗസ്ഥരുമുണ്ട് . എന്നിട്ടും സമയത്തിന് തീരുമാനമുണ്ടാകുന്നില്ല. മാസങ്ങൾ കഴിഞ്ഞാലും അപേക്ഷകൾ തീരുമാനത്തിനായി പരാതി കൈകാര്യം ചെയ്യുന്ന ക്ലാർക്ക്/അസിസ്റ്റന്റ് ഉയർന്ന ഉദ്യോഗസ്ഥർക്ക് കൊടുക്കുന്നില്ല. ഫയൽ കിട്ടിയാലും ഉയർന്ന  ഉദോഗസ്ഥർ തീരുമാനമെടുക്കാതെ നീട്ടികൊണ്ടുപോകുന്നു. എല്ലാ അപേക്ഷകളും   അനുകൂലമായി തീരുമാനമെടുക്കാൻ സാധിക്കുന്നതല്ല. അനുവദിക്കാവുന്നതു അനുവദിക്കുക: നിയമനുസരണമല്ലാത്തവ നിരസിക്കുക:.പോരായ്മയുള്ള അപേക്ഷയിൽ അത് സൂചിപ്പിച്ചു മറുപടി നൽകുക എന്നിവ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്യാവുന്നതേയുള്ളൂ. പ്രത്യേകിച്ചും സാങ്കേതിക സംവിധാനത്തിലും  കമ്മ്യൂണിക്കേഷൻ രീതിയിലും കഴിഞ്ഞ പത്തുപതിനഞ്ചു  വർഷത്തിള്ളിൽവളരെയേറെ മാറ്റ ങ്ങൾ വന്നുകഴിഞ്ഞസ്ഥിതിക്ക്.

 ഒരുഅപേക്ഷകൊടുത്താൽ രാഷ്രീയക്കാർ,സുഹൃത്തുക്കൾ, ഇടനിലക്കാർ  തുടങ്ങിയവരെകൊണ്ടുള്ള ഇടപെടൽ ഇല്ലാതെ നിശ്ചിത സമയത്തിനുള്ളിൽ തീരുമാനമുണ്ടാകണം. മറുപടി ലഭിക്കണം. ഇത്തരത്തിൽ കാര്യക്ഷമതയും വേഗതയും നിഷ്പക്ഷതയും ഉള്ള ഒരു സർക്കാർ സംവിധാനം സൃഷ്ട്ടിക്കാൻ പുതിയ ഭരണപ്പരിഷ്കാരക്കമ്മിഷന്റെ പ്രവർത്തനം കൊണ്ട് സാധിക്കുമെന്ന് ആഗ്രഹിക്കാം.   

3 comments:

  1. Expansion of E-Governance is a good administrative reformation.

    ReplyDelete
  2. Expansion of E-Governance is a good administrative reformation.

    ReplyDelete
  3. I also agree to your views.State Government Offices are now moving to e- governance and will become paperless in the near future. But a change in mindset of one section of officials and political administrators are badly required.

    ReplyDelete