സർക്കാർ ഓഫീസുകളിലാണ് കഴിഞ്ഞ കുറെ
വർഷമായി ഓണപ്പരിപാടികൾ
മുന്നേറിക്കൊണ്ടിരിക്കുന്നത് .വീടുകളിലും നാട്ടിൻപ്പുറങ്ങളിലും ഒത്തുചേരലിന്റെയും സ്നേഹം പങ്കുവയ്ക്കലിന്റെയും
കാലമായിരുന്നു പണ്ട്കാലങ്ങളിൽ ഓണക്കാലം. ഇ
പ്പോൾ ആകെ മാറി . വീടുകളിൽ കുടുംബാംഗങ്ങളും അയൽക്കാരും സുഹൃത്തുക്കളും ഒത്തുകൂടുന്ന
മുൻകാലപതിവു ക്രമേണ ഇല്ലാതായിക്കൊണ്ടിരിക്കുന്നു..ഓണസദ്യപോലും വീടുകളിൽ തയാറാക്കുന്നത് ഒഴിവാക്കി ഹോട്ടലുകളിൽനിന്നു
വാങ്ങുകയോ അവിടെ പോയി കഴിക്കുകയോ ചെയ്യുന്ന അവസ്ഥയിലേക്ക് മാറി. പക്ഷെ സർക്കാർ
ഓഫീസുകളിൽ ഓരോ വർഷവും സദ്യയൊരുക്കലും അത്തപ്പൂക്കളമത്സരവും കലാകായികമത്സരങ്ങളും
ഓണത്തിന്റെ ഭാഗമായി ആർഭാടമായി നടക്കുന്നു
. കാലം പോകുന്തോറും ഇത്തരം പരിപാടികളുടെ തിളക്കവും ആർഭാടവും കൂടിക്കൂടിവരുന്നു.
അടുത്തകാലത്തായി അത്തത്തിന് കുറെ ദിവസം മുൻപ്തൊട്ടു പൊതുവെ ജീവനക്കാരിൽ ഒരു വിഭാഗം
ഓണാഘോഷപരിപാടിയുടെ പിറകിലാണ്. സാധാരണ ഓഫീസ്
പ്രവർത്തനം നടക്കാറില്ല .സെക്രെട്ടറിയേറ്റിൽ വ്യത്യസ്ത രാഷ്ട്രീയ
ആഭിമുഖ്യമുള്ള രണ്ടു സംഘടനകൾ (ഇപ്പോൾ മൂന്ന് ) അവരുടെ വിവിധ ഏരിയ/ വകുപ്പ്/ ഫ്ലോർ
തിരിച്ചു മത്സരം സംഘടിപ്പിച്ചാണ് അത്തപ്പൂക്കളം ഒരുക്കുന്നത്. ഓരോ സംഘടനയും അവരുടെ സംഘാടകത്തിൽ മികച്ചതിനു സമ്മാനങ്ങൾ നൽകുന്നു. സമ്മാനം
കിട്ടുന്നവർക്കു ഒളിന്പിക്‌സ് മെഡൽ കിട്ടുന്ന സന്തോഷം. കിട്ടാത്തവർക്ക് പരിഭവവും
വിധിനിര്ണയത്തിൽ പക്ഷപാതാരോപണവും സാധാരണയാണ്.
ഓരോ സംഘടനയുടെയും ആഭിമുഖ്യത്തിൽ പതിനഞ്ചോളം പൂക്കളമൊരുക്കാറുണ്ട്. അങ്ങനെ
ഏകദേശം 45
പൂക്കളങ്ങൾ സെക്രെട്ടറിയേറ്റിന്റെ വിവിധ പ്രവേശനകവാടങ്ങളിലായിഅത്തം തൊട്ടു കുറെ ദിവസം കാണാം. ആ ദിവസങ്ങളിൽ പൂക്കളങ്ങളിൽ ചവിട്ടാതെ അവിടേക്കു കയറിപോകാൻ പ്രയാസപ്പെടുന്ന കാഴ്ച പതിവാണ്.പിന്നീടാണ് ജീവനക്കാരുടെയും
കുട്ടികളുടെയും കായിക-കലാമത്സരങ്ങൾ . അവിടെയും സമ്മാനത്തിനുള്ള വാശിയും മറ്റവരെ
തോൽപ്പിക്കണമെന്നുള്ള ദുഷ്ടചിന്തയും കാണും. ഓരോ സംഘടനയും വെവ്വേറെയായിട്ടാണ് മത്സരങ്ങൾ നടത്തുന്നത്. ഏതാനും ദിവസങ്ങൾ
നീണ്ടുനിൽക്കും . പങ്കെടുക്കാനും കാണാനുമായി വലിയ ഒരു വിഭാഗം ജീവനക്കാർ അതിനു
പിറകെ പോകും. ചില അതിബുദ്ധിമാന്മാർ ഓണാഘോഷദിവസങ്ങളുടെ മറവിൽ ഓഫീസിൽ വരാതിരിക്കുകയോ
വന്നിട്ട് മുങ്ങുകയോ ചെയ്യും. .വിവിധ കച്ചവട, ഡിസ്‌കൗണ്ട് പ്രദര്ശന മേളകളിൽ
പോകുന്നതും ഇ ദിവസങ്ങളിലാണ്.അങ്ങനെ
അത്തo തൊട്ടു
കുറെ പ്രവർത്തിദിവസങ്ങളിൽ ഓഫീസുകളിൽ കാര്യമായ ഒരു ജോലിയും നടക്കുകയില്ല
എന്ന് എല്ലാവര്ക്കും അറിയാം. പ്രത്യേകിച്ചു സർക്കാർ ഓഫീസുകൾക്കു കടിഞ്ഞാൺ
ഇല്ലായിരുന്ന കഴിഞ്ഞ നാലഞ്ചു വർഷക്കാലം ആകെ കുത്തഴിഞ്ഞ അവസ്ഥയായിരുന്നു.
ഈ
സ്ഥിതി തുടരണമോ എന്ന ചിന്ത സർക്കാർ സ്ഥാപനങ്ങളുടെ
ലക്ഷ്യവും പ്രവർത്തനവും സംബന്ധിച്ചു
ബോധമുള്ളവരിൽ വർദ്ധിച്ചുവന്ന അവസ്ഥയിലാണ് ഓഫീസ്
സമയങ്ങളിൽ ജീവനക്കാർ കച്ചവടത്തിനും അത്തപൂക്കളമൊരുക്കാനും പോകേണ്ടെന്നു
മുഖ്യമന്ത്രി പറഞ്ഞതും ചീഫ് സെക്രട്ടറി
സർക്കുലർ ഇറക്കിയതും . സർക്കാർ
ഓഫീസിന്റെയും ജീവനക്കാരുടെയും പ്രവർത്തന ച്ചട്ടങ്ങളെക്കുറിച്ചു ബോധമുള്ള
എല്ലാവരും,പ്രത്യേകിച്ച്
സാധാരണജനങ്ങൾ ,പൂർണ്ണമായും അനുകൂലിക്കുന്ന ഒരു
നടപടിയാണിത്. എന്നാൽ ഇതേപ്പറ്റിയൊന്നും ബോധമില്ലാത്തവരും സ്ഥാപിതതാല്പര്യക്കാരും
പിരിവുനേതാക്കളും ഈ നടപടിയെ വിമർശിക്കുന്നതായി കാണുന്നു.എന്നാൽ ഓണം യൂണിയനും രാഷ്രീയത്തിനും ജാതിക്കും മതത്തിനും അതീതമായി ആഘോഷിക്കേണ്ട ഒന്നാണെന്ന് പറയാൻ
ഇവർക്ക് മടിയാണ്. ഓണം ബിസിനസ് അല്ലെന്നും
വാശിയും മത്സരവുമില്ലാതെ സ്നേഹബന്ധങ്ങൾ പുതുക്കി ഒത്തുചേർന്ന് ലളിതമായി ആചരിക്കേണ്ട ഒന്നാണെന്നും ഈ കച്ചവടയുഗത്തിൽ പലർക്കും മനസ്സിലാക്കാൻ കഴിയാത്തതു കാലത്തിന്റെ മാറ്റം
കൊണ്ടാവുമെന്നു സമാധാനിക്കാം.
No comments:
Post a Comment